എഡിറ്റര്‍
എഡിറ്റര്‍
മാതൃ-ശിശു സംരക്ഷണത്തിനായി പ്രതിവര്‍ഷം 22.4 കോടി രൂപ: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Wednesday 15th August 2012 9:26am

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മാതൃ-ശിശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളുടെ പ്രസവസുരക്ഷയും കുഞ്ഞിന്റെ സുരക്ഷയുമാണ് മാതൃ-ശിശു സംരക്ഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  പ്രതിവര്‍ഷം 22.43 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളത്.

പദ്ധതിയനുസരിച്ച് പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്ര, ഭക്ഷണം, മരുന്ന്, ഓപ്പറേഷന്‍, ലാബ് ചെലവുകള്‍ എന്നിവ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ 2008 വരെയുള്ള എല്ലാ ഒഴിവുകളും ഡിസംബര്‍ 31 നകം നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനവും കരുതലും മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തിന കര്‍മപരിപാടിയിലൂടെ വികസന പുരോഗതിയില്ലാതിരുന്ന നമ്മുടെ സംസ്ഥാനത്ത് പുരോഗതിയുടെ ശക്തമായ ചലനമാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യസമരഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. സേവന അവകാശ നിയമം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കും. വികലാംഗ നിയമനത്തില്‍ലെ 1188 ഒഴിവുകള്‍ ആറ് മാസത്തിനകം നികത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement