എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും കുട്ടികള്‍ക്ക് നേരേ അക്രമം: അമ്മ മകനെ കൊല്ലാന്‍ ശ്രമിച്ചു
എഡിറ്റര്‍
Friday 1st November 2013 9:34pm

child-abuse

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പൊമ്പ്രയില്‍ അമ്മ പതിനൊന്ന് വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.

തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ രക്ഷപെട്ടോടിയ കുട്ടി പരിക്കുകളോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിതൃസഹോദരന്‍ രണ്ട് കുഞ്ഞുങ്ങളെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന്റെയും അമ്മയുടെ കാമുകന്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ച് മൂടിയതിന്റെയും ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് അടുത്ത അക്രമവാര്‍ത്ത.

Advertisement