അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യഇന്നിംഗ്‌സില്‍ ഇന്ത്യ 487 റണ്‍സിന് പുറത്തായി. മറുപടിയായി കിവീസ് രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ രണ്ടുവിക്കറ്റിന് 69 റണ്‍സെടുത്തു. റണ്ണൊന്നുമെടുക്കാതെ മക്കന്റോഷും ആറു റണ്‍സെടുത്ത വാട്‌ലിംഗുമാണ് പുറത്തായത്.

മൂന്നിന് 329 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താനായില്ല. സെഞ്ചുറി പ്രതീക്ഷിച്ചിറങ്ങിയ സച്ചിനും ലക്ഷ്മണും 44 റണ്‍സ് വീതമെടുത്ത് കൂടാരംകയറി. ധോണിയും റെയ്‌നയും പെട്ടെന്ന് പുറത്തായതോടെ സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. വാലറ്റത്ത് ഹര്‍ഭജന്‍ നടത്തിയ കടന്നാക്രമണമാണ് (69) സ്‌കോര്‍ 487 ലെത്തിച്ചത്.

കീവീസിനായി ക്യാപ്റ്റന്‍ വെട്ടോറി നാലും ജിതന്‍ പട്ടേല്‍ മൂന്നും വിക്കറ്റുവീഴ്ത്തി. പ്രഗ്യന്‍ ഓജയും സഹീറുമാണ് ഇന്ത്യക്കായി വിക്കറ്റുവീഴ്ത്തിയത്.