ന്യൂദല്‍ഹി: എ.ബി.വി.പിയൊഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുന്നത് വാര്‍ത്തകളില്‍ ഇടംനേടാനാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍. അവരാരും സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് ഒരിക്കലും തയ്യാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്ന എക വിദ്യാര്‍ഥി സംഘടന എ.ബി.വി.പി മാത്രമാണ്. അതാണ് മറ്റു വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും എ.ബി.വി.പിയെ വ്യത്യസ്തരാക്കുന്നത്.’ എ.ബി.വി.പിയുടെ മാസിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read:‘നിങ്ങള്‍ ട്രോള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ ഇടയ്ക്കിടെ പോസ്റ്റുമായി എത്തും’ ട്രോളര്‍മാരെ അഭിനന്ദിച്ച് പൃഥ്വിരാജ്


സംഘടന ദേശസ്‌നേഹികളുടേതാണോ അല്ലെങ്കില്‍ ദേശവിരുദ്ധരുടേതാണോയെന്നെന്ന് വിളിക്കുന്ന മുദ്രാവാക്യത്തിലൂടെ മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ദില്‍ ഹോ യാ ഗുവാഹതി, അപ്‌ന ദേശ് അപ്‌നി മതി, അലഗ് ഭാഷ അലഗ് വേഷ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എ.ബി.വി.പി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുചില സംഘടനകളുടെ മുദ്രാവാക്യം ‘ഭാരത് തേരെ തുഡ്കി ഹണി, ഇന്‍ഷാഅള്ളാ’ എന്നിവയാണ്.’ ഇതാണ് ദേശസ്‌നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.