മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ഫഹദ് ഫാസില്‍. അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഓഡിയോ സി.ഡി പ്രകാശന വേളയിലാണ് ഫഹദിനെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തിരഞ്ഞെടുത്തത്.

മത്സരത്തില്‍ ആസിഫ് അലി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ അവസാന റൗണ്ട് വരെ എത്തിയിരുന്നു.

ബാച്ചിലര്‍ പാര്‍ട്ടിയുടെ സി.ഡി പ്രകാശനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നടന്നിരുന്നു. നടന്‍ ഇന്ദ്രജിത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ക്ക് സി.ഡി നല്‍കിയാണ് പ്രകാശനം ചെയ്തത്.

മാതൃഭൂമി മ്യൂസിക്‌സും സത്യം ഓഡിയോസും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അമല്‍ നീരദ്, ആഷിഖ് അബു, കലാഭവന്‍ മണി, ആസിഫ് അലി, രമ്യ നമ്പീശന്‍, ഗൗതമി നായര്‍, സമീര്‍ താഹിര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.