പ്രതീകാത്മക ചിത്രം

Subscribe Us:

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 30 ലേറെ വിശ്വാസികള്‍ മരിച്ചു. കാബൂളിലെ ഇമാം സമാന്‍ പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. നിസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയിലെത്തിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഷിയ വിഭാഗത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഈ വര്‍ഷം ഉണ്ടായത്. 84 പേര്‍ കൊല്ലപ്പെടുകയും 194 ആളുകള്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Also Read: കടബാധ്യത കൂടി; പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനായി എയര്‍ ഇന്ത്യ 1500 കോടി രൂപ വായ്പയെടുക്കാനൊരുങ്ങുന്നു


ഇന്നലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനികത്താവളത്തിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം ഇന്നത്തെ സ്‌ഫോടനം ചാവേറാക്രമണമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.