മോസ്‌കോ: റഷ്യയില്‍ മുസ്‌ലീംപള്ളിയില്‍ റംസാന്‍ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രാര്‍ഥനയ്ക്കിടെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷപ്രദേശമായ കോക്കാസസ് മേഖലയിലെ ഖസാവിയര്‍ട്ട് നഗരത്തിലെ പള്ളിയില്‍ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.

Subscribe Us:

Ads By Google
മുഖംമൂടി ധരിച്ച രണ്ടു പേര്‍ തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഷിയ അത്തെ വിശ്വാസികളുടെ പള്ളിയിലാണ് സംഭവമുണ്ടായത്. വിശ്വാസികളില്‍ മിക്കവരുടെയും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്.

വെടിവെയ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇതേ പള്ളിയില്‍ ചെറുസ്‌ഫോടനവുമുണ്ടായി. ഇതിലാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

70ഓളം വിശ്വാസികളാണ് വെടിവെപ്പ് നടന്ന സമയത്ത് പള്ളിയിലുണ്ടായിരുന്നത്.