മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ലുബ്യാന്‍ റെയില്‍വെ സ്റ്റേഷനില്‍ മെട്രോ ട്രെയിനിലാണ് സ്‌ഫോടനം. ട്രെയിനിലുണ്ടായിരുന്ന 11 പേരും പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന 14 പേരുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

സ്‌റ്റേഷനില്‍ തീവണ്ടി എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.