ജറുസലേം: ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനുവേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന സംശയത്തില്‍ സൗദി അറേബ്യ ഒരു കഴുകനെ പിടികൂടി. കഴുകന്റെ കാലുകളില്‍ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി എന്നു രേഖപ്പെടുത്തിയ വളയവും ജി.പി.എസ് ട്രാന്‍സ്മിറ്ററും ഉണ്ടായിരുന്നതാണ് അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്. ഇസ്രായേല്‍ ചാരവൃത്തിക്കായി പക്ഷികളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് സൗദിഅറേബ്യയ്ക്ക് രഹസ്യ വിവരങ്ങള്‍ കിട്ടിയിരുന്നു.

കഴിഞ്ഞമാസം ഈജിപ്തിലെ ചെങ്കടല്‍ തീരത്ത് ഒരു സ്രാവ് ടൂറിസ്റ്റുകളെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാജ്യത്തെ ടൂറിസം സാധ്യതകളെ വെല്ലുവിലിയ്ക്കാന്‍ മൊസാദ് ഏജന്റുമാര്‍ സ്രാവിനെ പരിശീലിപ്പിച്ചു വിട്ടാതണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, കഴുകനെ ഉപയോഗിച്ചുള്ള ചാരവൃത്തി, സിയോണിസ്റ്റ് പദ്ധതിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ സൗദി അറേബ്യയിലെ നിയമമനുസരിച്ച് കഴുകന് എന്തുശിക്ഷ കിട്ടുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ചിലര്‍.