എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ പെള്ളലേറ്റ് മരിക്കുന്നവരില്‍ പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്ന്: പഠനം
എഡിറ്റര്‍
Sunday 16th June 2013 4:13pm

women-in-fire

ന്യൂദല്‍ഹി:  പെള്ളലേറ്റ്  ഇന്ത്യയില്‍ പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതായി പഠനം. തീപ്പിടുത്തം ബാധിച്ച് മരണപ്പെട്ടവരുടെ കേസുകള്‍ വര്‍ദ്ധിക്കുന്നത്  കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
Ads By Google

തീപ്പിടുതത്തില്‍ മരിച്ച അധിക സ്ത്രീകളും വിവാഹിത രായിരുന്നെന്നും, വിവാഹ ശേഷം അധിക നാള്‍ സ്ത്രീകള്‍ക്ക് മാനസമാ ധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു.

എന്‍.ജി.ഒ സംഘടനയായ ‘സ്‌നേഹ’ നടത്തിയ പഠനത്തിലാണ് ഈ വസ്തുതകള്‍ കണ്ടെത്തിയത്.
സ്ത്രീകളെ കുറിച്ചും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന  പ്രശ്‌നങ്ങളെ കുറിച്ചും പഠിക്കുകയും, അതില്‍ ആധികാരിക ഗവേഷണം നടത്തുന്ന സംഘടനയാണ് സ്‌നേഹ.

രണ്ട് വിധത്തിലുള്ള തീപ്പിടുത്ത മരണങ്ങളാണ്  പൊതുവെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്ന്  സ്വാഭാവിക തീപ്പിടുത്ത മരണങ്ങള്‍. രണ്ട് അത്മഹത്യക്കായി സ്വയം തീകൊളുത്തിയുള്ള മരണങ്ങളെന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട് എന്നതിനുള്ള വ്യക്തമായ തെളിവാണ് ഇതെന്നും പഠനം സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ ഓരോ വര്‍ഷത്തിലും 1.5 ലക്ഷം മുതല്‍ 2 ലക്ഷംവരെയാളുകള്‍ തീപ്പിടുത്തതില്‍ മരിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍  ചില സാഹചര്യത്തില്‍ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും പഠനം തെളിയിക്കുന്നു.

തീപ്പിടുത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ത്രീകള്‍ പുരുഷനേക്കാള്‍ ദുരിതം അനുഭവിക്കുന്നവരാണെന്നും, പുരുഷനേക്കാള്‍ 1.1 മുതല്‍ 1.6 വരെ  മടങ്ങ് വലുതാണെന്നും പഠനത്തില്‍ പറയുന്നു.  മുംബൈയിലും ദല്‍ഹിയിലുമാണ് ഇത്തരത്തിലുള്ള കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗ്യാസ് പെട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നിന്നാണ്  കൂടുതല്‍ സ്ത്രീകള്‍ മരണപ്പെടുന്നത്. ഇത്തരത്തിലുള്ള അപകടങ്ങളുടെ പിന്നില്‍ കണ്ടെത്തുന്ന കാരണം ഭാര്യ ഭര്‍തൃ സംഘര്‍ഷങ്ങളും, കുടുംബപരമായ വഴക്കുകളുമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. നായരീന്‍ ദാറുവല്ല, ഡോ. ജ്രോതി ബോലൂര്‍ എന്നിവര്‍ വ്യക്തമാക്കുന്നു.

സ്ത്രീകളെ കുറിച്ചും അവര്‍ അനുഭവിക്കുന്ന ശാരീരിക  മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും വേണ്ടത്ര പരിഗണയോ  ശ്രദ്ധയോ ആരും നല്‍കുന്നില്ലെന്നും, അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍   ശ്രദ്ധിക്കാതെ പോകുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Advertisement