ന്യൂദല്‍ഹി: കശ്മീരിലെ സംഘര്‍ഷം നിയന്ത്രണാധീനമാക്കാന്‍ കൂടുതല്‍ അര്‍ധസൈന്യത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2000 ലധികം സൈനികരെയായിരിക്കും താഴ്‌വരയിലേക്ക് അയക്കുക. കഴിഞ്ഞദിവസം നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

അതിനിടെ പ്രക്ഷോഭകാരികളും പോലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. പ്രക്ഷോഭങ്ങളില്‍ ഇന്ന് രണ്ടുപേര്‍കൂടി കൊല്ലപ്പെട്ടു. ഇതോടെ കശ്മീരില്‍ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവയ്പ്പില്‍ ഏഴുപേര്‍ മരിച്ചിരുന്നു. കശ്മീരില്‍ ഏതുസംഘടനകളുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചിരുന്നു.