Administrator
Administrator
പോസ്‌കോയ്ക്കുവേണ്ടി വെട്ടിമാറ്റുന്നത് ആറ് ലക്ഷം മരങ്ങള്‍
Administrator
Tuesday 2nd August 2011 12:54pm

poscoഭൂവനേശ്വര്‍: പോസ്‌കോ പദ്ധതിക്കുവേണ്ടി ഒറീസയിലെ ജഗത് സിംഗ്പൂര്‍ ജില്ലയിലെ ആറ് ലക്ഷം മരങ്ങള്‍ നശിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വന്‍മരങ്ങള്‍ക്കു പുറമേ 1,800 വെറ്റില ചെടികളും പോസ്‌കോയ്ക്കുവേണ്ടി നശിപ്പിക്കേണ്ടിവരും.

മരങ്ങള്‍ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തീരദേശ മേഖലയായതിനാല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ചുഴലിക്കാറ്റ്, സുനാമി, പോലുള്ള ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും, മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് ഇവരുടെ വാദം.

പദ്ധതിയില്‍ നിന്നും സര്‍ക്കാരിനെ പിന്‍തിരിപ്പിക്കുന്നതിനായി ഇവിടുത്തെ സ്ത്രീകള്‍ വന പ്രദേശത്തിന് കാവല്‍ നില്‍ക്കുകയാണ്. പദ്ധതിക്ക്‌ എതിരായി രൂപം കൊണ്ട സംഘടനയായ പോസ്‌കോ പ്രതിരോധ് സംഗ്രം സമിതിയിലെ പുരുഷന്‍മാര്‍ ഗോവിന്ദ്പൂര്‍ ഗ്രാമത്തിനുചുറ്റും പ്രതിരോധ വലയം തീര്‍ത്തിരിക്കുകയാണ്. സുരക്ഷാ സൈനികരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രദേശവാസികളുമായി ചര്‍ച്ച നടത്തുമെന്ന് ജഗത് സിംഗ്പൂര്‍ ജില്ലാ കലക്ടര്‍ എന്‍.സി ജെന പറഞ്ഞു. വെട്ടിമാറ്റിയ മരങ്ങള്‍ക്ക് പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള നടപടിയുണ്ടാവുമെന്നും ജെന ഉറപ്പുനല്‍കി.

1999ലെ ചുഴലിക്കാറ്റിനുശേഷം വനംവകുപ്പ് നിര്‍മ്മിച്ച കാറ്റാടി മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നവയില്‍ ഭൂരിപക്ഷവും. ഇവ ക്രമമായ ഇടവേളകളില്‍ വെട്ടിമാറ്റേണ്ടതുണ്ടെന്നാണ് ഒറീസയില്‍ വനം പരിസ്ഥിതി മന്ത്രി ദേവി പ്രസാദ് മിശ്ര പറയുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മരങ്ങള്‍ മുറിയ്ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പഴയ മരങ്ങളോ, അപൂര്‍വ്വ ഇനം സസ്യങ്ങളോ ഇല്ലെന്ന് സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയും കണ്ടെത്തിയി
ട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisement