ന്യൂയോര്‍ക്ക്: വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടെ ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 105. മീഡിയാ വാച്ച് ഗ്രൂപ്പായ പ്രസ് എംബ്ലം കാംപെയിനാണ് ഈ വിവരം പുറത്ത് വിട്ടത്. മെക്‌സിക്കോയും പാകിസ്ഥാനുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാഷ്ട്രം. ഇരു രാജ്യങ്ങളിലും 14 വീതം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

2009ല്‍ 122 മാധ്യമപ്രവര്‍ത്തകര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത് 2008ല്‍ ഇത് 91 ആയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഉത്തരവാദികളെ പിടികൂടി വിചാരണ ചെയ്യുന്നതിന് ശരിയായ സംവിധാനം നിലവിലില്ലെന്ന് പ്രസ് എംബ്ലം കാംപെയിന്‍ ജനറല്‍ സെക്രട്ടറി ബ്ലെയിസ് ലംപന്‍ പറഞ്ഞു.