ന്യൂദല്‍ഹി: സാഹചര്യങ്ങള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് വീണ്ടും നടത്തേണ്ടി വരുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന് തങ്ങള്‍ നല്‍കിയ ഒരു മറുപടിയായിരുന്നെന്നും അതിലൂടെ കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെന്നുമാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മാര്‍ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ‘ഇന്ത്യ മോസ്റ്റ് ഫയര്‍ലെസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികള്‍ തങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ തിരുത്തിയിട്ടില്ലെങ്കില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യക്ക് വീണ്ടും സര്‍ജിക്കല്‍ സട്രൈക്ക് നടത്തേണ്ടി വരുമെന്നും കരസേനാ മേധാവി ജനറല്‍ പറഞ്ഞു.


Also Read സംവരണമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ആര്‍.എസ്.എസ്


ഏത് നുഴഞ്ഞുകയറ്റം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. അതിര്‍ത്തിയിലെ ആ ഭാഗത്ത് ഭീകരര്‍ ഒരുങ്ങിയിരിക്കുന്നു. അവരെ സ്വാഗതം ചെയ്യാന്‍ ഞങ്ങളും ഒരുങ്ങിയിരിക്കുന്നു. അവരെ ശവകുഴിയിലെക്കായിരിക്കും പറഞ്ഞ് അയക്കുക എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സപ്തംബറിലായിരുന്നു പാക്ക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി അവകാശപ്പെട്ടത്. ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തില്‍ തീവ്രവാദം ആക്രമണം നടന്ന പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.