എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
എഡിറ്റര്‍
Sunday 16th June 2013 2:17pm

rain-in-kerala

ന്യൂദല്‍ഹി: കേരളത്തില്‍ ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം.
Ads By Google

സെപ്തംബര്‍ വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാവുമെന്നും, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴ കേരളത്തില്‍ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം മന്ത്രാലയം അറിയിച്ചു.

ജൂണ്‍ 1 മുതല്‍ 15 വരെ ഇന്ത്യയില്‍ ഒട്ടാകെ 128 ശതമാനം മഴയാണ് ലഭിച്ചത്.  ഇക്കാലയളവില്‍ ദക്ഷിണേന്ത്യയില്‍ ലഭിച്ചത് 159 ശതമാനം മഴയും.
കഴിഞ്ഞ ഏതാനും വര്‍ഷമായി ശരാശരിയില്‍ താഴെയാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്.

എന്നാല്‍ അതിന് വ്യത്യസ്തമായി ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴ കേരളത്തില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഈ അറിയിപ്പ്‌.

എന്നാല്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ കേരളത്തില്‍ കാര്യമായി നടത്തിയിട്ടില്ലാത്തതിനാല്‍ പകര്‍ച്ച വ്യാധികള്‍ സംസ്ഥാനത്ത്  വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement