എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ വാതുവെപ്പ് വിവാദം: കൂടുതല്‍ കളിക്കാര്‍ നിരീക്ഷണത്തിലാണെന്ന് ദല്‍ഹി പോലീസ്
എഡിറ്റര്‍
Saturday 18th May 2013 12:01am

delhi-police

ന്യൂദല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് മറ്റ്  ചില കളിക്കാരും നിരീക്ഷണത്തിലാണെന്ന് ദല്‍ഹി പോലീസ്.

ശ്രീശാന്ത് ഉള്‍പ്പെടെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവരേയും ഏഴ് വാതുവെപ്പ്കാരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഐ.പി.എല്ലിലെ മറ്റു ടീമിലെ കളിക്കാരെയും, ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.

Ads By Google

സീസണില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങള്‍ വ്യക്തമായി നിരീക്ഷിക്കുമെന്നും സംശയം തോന്നുന്നവരെ ഉടനടി ചോദ്യം ചെയ്യുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു.
ഇതിനിടെ ഐ.പി.എല്ലിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ടീം ഉടമ ശില്‍പ്പ ഷെട്ടിയെയും ചോദ്യം ചെയ്യുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും പോലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ചക്ക് ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ഐ.പി.എല്ലില്‍ മെയ് മൂന്നിന് നടന്ന മത്സരത്തിലും ഒത്തുകളി നടന്നതായി സൂചനയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും  രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന മത്സരമാണ് സംശയത്തിന്റെ നിഴലിലുള്ളത്. മത്സരത്തില്‍ കൊല്‍ക്കത്തയോട് രാജസ്ഥാന്‍ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Advertisement