എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദ ആക്രമണത്തില്‍ മരണപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ മരണപ്പെട്ടു: ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേര്‍ വന്ന് സംസാരിക്കൂ: മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
എഡിറ്റര്‍
Wednesday 8th February 2017 11:57am

thakkaremodi

മുംബൈ: രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളില്‍ മരണപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചുവീണത് മോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസിനും നേര്‍ക്കുനേര്‍ വന്ന് സംസാരിക്കാന്‍ ധൈര്യമുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം കാരണം എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇത്രയും ആളുകള്‍ രാജ്യത്ത് നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ മരണപ്പെട്ടുകാണില്ല. അല്ലെങ്കിലും രാജ്യത്ത് തീവ്രവാദ ആക്രമണം ആരംഭിച്ചത് ആരാണെന്നും ഉദ്ധവ്താക്കറെ ചോദിച്ചു. മുംബൈയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍ 


നേര്‍ക്ക് നേര്‍നിന്ന് സംസാരിക്കാന്‍ മോദിയേയും ഫ്ട്‌നാവിസിനേയും ഞാന്‍ വെല്ലുവിളിക്കുകയാണ്. അങ്ങനെയാണെങ്കില്‍ ഈ വിഷയം ഇന്നത്തോടെ അവസാനിപ്പിക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ കുറിച്ചുള്ള ചോദ്യത്തിന് 25 വര്‍ഷം മുന്‍പ് ശിവസേന തയ്യാറാക്കിയ പ്രകടനപത്രികയാണ് അതെന്നും ബി.ജെ.പി ഇപ്പോഴാണ് അത് പുറത്തുവിടുന്നതെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു.


Dont Miss ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും 


രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ മോദി കള്ളന്‍മാര്‍ എന്ന് വിളിക്കുകയാണ്. അങ്ങനെയാണെങ്കില്‍ മോദി കള്ളന്‍മാരുടെ പ്രധാനമന്ത്രിയല്ലേയെന്നും കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ചോദിച്ചിരുന്നു.

നോട്ട് നിരോധനം ചോദ്യം ചെയ്തത് കര്‍ഷകരുടെ അഭിമാനമാണ്, സ്ത്രീജനങ്ങളുടെ സമ്പാദ്യശീലത്തെയാണ്. എന്നിട്ട് അവരെയെല്ലാം പ്രധാനമന്ത്രി കള്ളന്മാര്‍ എന്ന് വിളിക്കുകയാണെന്നായിരുന്നു താക്കറെയുടെ വാക്കുകള്‍.

Advertisement