കര്‍ണാടക: കര്‍ണാടകയില്‍ എം.എല്‍.എമാര്‍ രാജി വെച്ചു. ഇതോടെ ഷെട്ടാര്‍ മന്ത്രിസഭ ന്യൂനപക്ഷമാകും. യഡിയൂരപ്പയുടെയും ഹലാദി ശ്രീനിവാസന്റെയും രാജിയെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലായ കര്‍ണാടക സര്‍ക്കാരിന് കൂടുതല്‍ പ്രഹരമേക് 13 എംഎല്‍എമാരും സ്പീക്കര്‍ക്ക് രാജി നല്‍കി.

Ads By Google

225 അംഗങ്ങളുള്ള മന്ത്രിസഭയില്‍ ബി.ജെ.പിയ്ക്ക് 120 പേരാണുള്ളത്. എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് സര്‍ക്കാര്‍ 107 അംഗങ്ങള്‍ മാത്രമുള്ള ന്യൂനപക്ഷമാകും. ഇതോടെ ഷെട്ടാര്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്.

സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇനി ജെ.ഡി.എസിന്റെയോ, ബി.എസ്.ആര്‍ കോണ്‍ഗ്രസിന്റെയോ പിന്തുണ തേടേണ്ടി വരും. ഊര്‍ജമന്ത്രി ശോഭ കരന്തലജെയും പൊതുമരാമത്ത് മന്ത്രി സി.എം. ഉദാസിയും കഴിഞ്ഞദിവസം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.

ഇവര്‍ക്ക് പുറമെ യെഡിയൂരപ്പ അനുകൂലികളായ 13 എം.എല്‍.എമാര്‍ കൂടി രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും  സ്പീക്കര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇത്് സമര്‍പ്പിക്കാനായിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് ഷെട്ടാര്‍ പറഞ്ഞിരുന്നത്.