എഡിറ്റര്‍
എഡിറ്റര്‍
ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് അമിത് ഷാ; ‘മുന്‍പ് നടന്നപ്പോള്‍ ചോദ്യം ചെയ്യാത്തവര്‍ ഇപ്പോഴും ചോദ്യം ചെയ്യേണ്ട’
എഡിറ്റര്‍
Sunday 2nd July 2017 9:29am

ന്യൂദല്‍ഹി: ആള്‍ക്കൂട്ട കൊലപാതങ്ങളില്‍ നിലപാട് വിശദീകരിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഇത് ആദ്യമായല്ല നടക്കുന്നത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുന്‍പും നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ നടന്നിരുന്നു. 2011, 2012, 2013 കാലങ്ങളിലും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആരും അത് ചോദ്യം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നതിനേയും ചോദ്യം ചെയ്യേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.


Dont Miss ‘വരും തലമുറ ഇത് ചോദ്യം ചെയ്യും’; ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി


ഇന്ത്യയിലുടനീളം ഗോസംരക്ഷണത്തിന്റേയും ബീഫിന്റേയും പേരില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ വിശദീകരണം.

ജനക്കൂട്ടം ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവത്തെ താരതമ്യത്തിലൂടെ കൂടുതല്‍ ഉറപ്പിക്കുന്നില്ല. പക്ഷേ, ഇവിടെ 2011, 2012, 2013 കാലത്ത് ഇപ്പോള്‍ (എന്‍ഡിഎ ഭരണകാലം) ഉള്ളതിലും കൂടുതല്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് ആരും അതിനെ ചോദ്യം ചെയ്തില്ല. പിന്നെ, ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക?അമിത് ഷാ ചോദിച്ചു. ഗോവന്‍ തലസ്ഥാനമായ പനജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയില്‍ ഗോവധനിരോധം വലിയ പ്രശ്‌നമാക്കുന്നുണ്ട്. പക്ഷേ, നിരോധനം കൊണ്ടുവന്നത് ബിജെപി അല്ല. നേരത്തെ തന്നെ ഗോവയില്‍ ഗോവധ നിരോധനമുണ്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഗോവയില്‍ ആകെയുള്ള ജനസംഖ്യയേക്കാള്‍ അധികമാണ് ഈ സംസ്ഥാനങ്ങളിലുള്ള ന്യൂനപക്ഷമെന്ന് ഷാ പറഞ്ഞു. അവിടെയുള്ളവര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

Advertisement