ദാവൂസ്: 2013 ഐ.ടി മേഖല കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന് ഇന്‍ഫോസിസ്. ആഗോള സാമ്പത്തിക മാറ്റങ്ങള്‍ ഇന്ത്യക്ക് പുത്തന്‍ ഉണര്‍വ് നേടകൊടുത്തെന്നും ഐ.ടി മേഖലയില്‍ വന്‍ നേട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി.

2012 ല്‍ ഐ.ടി മേഖലയിലുണ്ടായ അസ്ഥിരത ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ്  ചെയര്‍മാന്‍ എസ് ഗോപകുമാര്‍ അറിയിച്ചു. അമേരിക്കയിലെ പ്രസിഡണ്ട് തിരെഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

Ads By Google

ഇത് പൊതുജനങ്ങളില്‍ നല്ല ബന്ധം ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യന്‍ ഐ.ടി കമ്പനിയായ ടി.സി.എസ്, വിപ്രോ, എച്ച്.സി.എല്‍, മഹീന്ദ്ര സത്യംടെക് മഹീന്ദ്ര എന്നിവരോടൊപ്പമാണ് എസ് ഗോപകുമാര്‍ മീറ്റിംഗില്‍ പങ്കെടുത്തത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.ടി മേഖലയിലെ സാധ്യതകളെ കുറിച്ച് എസ് ഗോപകുമാര്‍ പറഞ്ഞത്. നിലവില്‍ 25 ലക്ഷത്തിലധികം പേര്‍ ഐ.ടി രംഗത്ത് ജോലി ചെയ്യുന്നവരുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്.

2013 ലാണ് ഏറ്റവും നല്ല ഫലം ഉണ്ടാക്കാന്‍ പറ്റിയത്. കഴിഞ്ഞമാസം മാത്രം 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത. ഇത് നല്ല സൂചനയാണ്. നിക്ഷേപകര്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും.

നിക്ഷേപകരെ ആകര്‍ഷിക്കാനായി  കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജനുവരി 11 മുതല്‍ ഇന്‍ഫോസിസ് കച്ചവടത്തില്‍ വലിയക്ഷ ഉണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടി.സി.എസ് ആയിരുന്നു മുന്‍പന്തിയിലെത്തിയത്. വിപ്രോ  മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനി ആയപ്പോള്‍ 18 ശതമാനം വര്‍ദ്ധനവ് ഉണ്ടാക്കി 1,716 കോടി രൂപയായിരുന്നു.

അതേസമയം ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ എച്ച്.സി.എല്‍ അനുമാനിക്കുന്നത് 68.4 ശതമാനമാണ്. എന്നാല്‍ ഗാര്‍ഡനര്‍ നടത്തിയ കണക്ക് പ്രകാരം   കഴിഞ്ഞ തവണത്തേക്കാള്‍ 5.2 ശതമാനം വര്‍ദ്ധനവുണ്ടായതായി  എസ് ഗോപകുമാര്‍ വിശദീകരിച്ചു.