എഡിറ്റര്‍
എഡിറ്റര്‍
സെക്‌സ് ആസ്വദിക്കാന്‍ ഇത് കഴിക്കൂ
എഡിറ്റര്‍
Wednesday 21st March 2012 4:50pm

സെക്‌സ് ലൈഫില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ചില ആഹാര സാധനങ്ങള്‍ നിങ്ങളെ കിടപ്പറയില്‍ ശക്തരാക്കുകയും മറ്റു ചിലത് ഉന്മേഷം ചോര്‍ത്തി കളയുകയും ചെയ്യും. സെക്‌സ് ലൈഫ് ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ആഹാര സാധനങ്ങളിതാ.

വത്തക്ക

വത്തക്കയില്‍ ധാരാളം സിട്രുലീന്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിലേക്കും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡാണിത്. വയാഗ്രപോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്ന പ്രതീതി ഇത് നിങ്ങള്‍ക്ക് പ്രധാനം ചെയ്യും.

ചീസ്

ടെസ്റ്റോസ്റ്റിറോണിന്റെ ഉല്പാദത്തിന് അത്യാവശ്യമായ സിങ്ക് ധാരാളം അടങ്ങിയിട്ടുള്ള ആഹാരസാധനമാണ് ചീസ്. സ്ത്രീകളിലും പുരുഷന്‍മാരിയിലും സെക്‌സ് ഡ്രൈവ് നിയന്ത്രിക്കുന്നത് ഈ ഹോര്‍മോണാണ്.

ജാതിക്ക

ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കാന്‍ പുരാതനകാലം മുതല്‍ക്കുതന്നെ ഒഷധമായി ജാതിക്ക ഉപയോഗിക്കാറുണ്ട്. വയാഗ്രയുടെ അതേ ഫലം ഇത് പ്രധാനം ചെയ്യും.

വറുത്ത മാംസം

പ്രോട്ടീന്‍, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവ വറുത്ത മാംസങ്ങളില്‍ ധാരാളം അടങ്ങിയിരിക്കും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ലെവര്‍ വര്‍ധിപ്പിക്കും.

ശതാവരി

പച്ചമുളകും ശതാവരിയും കൂടി പാകം ചെയ്ത് കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ഏകാഗ്രതയുള്ളവരാക്കുകയും ചെയ്യും. ടെസ്റ്റോസ്റ്റിറോണിന്റെ ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്ന വിറ്റാമിന്‍ ഇ ഇതില്‍ ധാരാളമുണ്ട്.

കടല്‍മത്സ്യങ്ങള്‍

കടല്‍മത്സ്യങ്ങളില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കും. സ്ട്രസ് കുറയ്ക്കുന്ന അമിനോ ആസിഡുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീന്‍സ്

ബീന്‍സ് ടെസ്റ്റോസ്റ്റിറോണിന്റെ ഉല്പാദനം വര്‍ധിപ്പിക്കും. ചില ബീന്‍സുകളില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. പുരുഷന്‍മാരില്‍ ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

മത്തങ്ങവിത്ത്

മത്തങ്ങവിത്തില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Advertisement