ഐ.പി.എല്‍ ഒത്തുകളി: ശ്രീശാന്തിനെതിരെ കൂടുതല്‍ തെളിവുമായി സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്
DSport
ഐ.പി.എല്‍ ഒത്തുകളി: ശ്രീശാന്തിനെതിരെ കൂടുതല്‍ തെളിവുമായി സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2013, 11:48 am

sreesanth-123

[]ന്യൂദല്‍ഹി:  ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത് വാതുവെപ്പില്‍ പങ്കെടുത്തതിനുള്ള വ്യക്തമായ സൂചനകള്‍ നല്‍കി സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്.[]

ശ്രീശാന്ത്, ജിജു ജനാര്‍ദ്ദനന്‍, അങ്കിത് ചവാന്‍ എന്നിവര്‍ മൊഹാലിയിലെ ഹോട്ടലിലേക്ക് വാതുവെപ്പ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന ദൃശ്യങ്ങളാണ് സി.സി ടി.വി യിലുള്ളത്. സി.സി ദൃശ്യത്തില്‍ ശ്രീശാന്തിന്റെ കൂടെ രണ്ട്  സ്ത്രീകള്‍ കൂടി ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ഐ.പി.എല്ലി ല്‍ രാജസ്ഥാന്‍ റോയല്‍സും, കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ശ്രീശാന്തും സംഘവും ഹോട്ടലിലേക്ക് പോകുന്നതെന്ന്  സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന്  വ്യക്തമാകുന്നത്.

വാതുവെപ്പ് കേസില്‍ ശ്രീശാന്ത് പങ്കെടുത്തു എന്നതിനുള്ള ശക്താമായ തെളിവാണ് ഇതോടെ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസില്‍ പിടിയിലായ ശ്രീശാന്ത് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്

ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് കുറ്റം സമ്മതിച്ചതായി ദല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതിനിടെ  കൂടുതല്‍ കളിക്കാരിലേക്കും മത്സരങ്ങളിലേക്കും അന്വേഷണം നീങ്ങുകയാണ്. വാതുവെപ്പില്‍ തന്നെ കുടുക്കിയത് ജിജു ജനാര്‍ദ്ദനനാണെന്നാണ് ചോദ്യം ചെയ്യലിനിടെ ശ്രീശാന്ത് നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞത്.

ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞ ശ്രീശാന്ത് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും  പറഞ്ഞിരുന്നു. എന്നാല്‍ ശ്രീശാന്താണ് തങ്ങളെ കുടുക്കിയതെന്നായിരുന്നു അറസ്റ്റിലായ ചാന്ദിലയും ചവാനും പോലീസിന് മൊഴി നല്‍കിയത്.