മുബൈ: ഇന്ത്യയില്‍ മൊബൈല്‍ ബില്ലിന്റെ പകുതിയില്‍ അധികവും ചെലവഴിക്കുന്നത്  ഇന്റര്‍നെറ്റ് ഉപയോഗിക്കാനാണെന്ന് കണ്ടെത്തല്‍. എ.ഐ.എം.എ.ഐ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വലിയ സ്വാധീനമാണ് ഇതിന് കാരണമായി പറയുന്നത്. ഇത് ടെലികോം കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുവാക്കളാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്  മുന്നില്‍ നില്‍ക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്്. ഓണ്‍ലൈന്‍ വീഡിയോകളും, ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനാണ് ഇന്ത്യക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത്.

ഒരു സാധാരണ ഉപഭോക്താവിന്റെ മൊബൈല്‍ ബില്‍ മാസത്തില്‍ 460 രൂപയാണ്. ഇതില്‍ 40 ശതമാനവും ചെലവഴിക്കുന്നത് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാണ്.

ഇ-മെയില്‍, സോഷ്യല്‍നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍  എന്നിവ ഉപയോഗിക്കാന്‍ വേണ്ടിയാണ് ടെലികോം കമ്പനികളുടെ കൂടുതല്‍ സേവനം പ്രയോജനപ്പെടുത്തുന്നത്.