എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനക്കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു ; രണ്ട് കന്യാസ്ത്രീമാരും ഡോക്ടര്‍മാരുള്‍പ്പടെ നാലുപേരെ പ്രതി ചേര്‍ത്തു
എഡിറ്റര്‍
Friday 3rd March 2017 9:30pm


കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. രണ്ട് ഡോക്ടര്‍മാരും കന്യാസ്ത്രീകളുമുള്‍പ്പടെ നാല് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരേയും വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിന് എതിരേയും കേസെടുത്തിട്ടുണ്ട്. പ്രസവത്തിന് സഹായം ചെയ്തു കൊടുത്ത കൊട്ടിയൂര്‍ സ്വദേശിനിയ്ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.

സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവും മറച്ചുവെച്ചു എന്നതാണ് ആശുപത്രിയ്‌ക്കെതിരായ കുറ്റം.

രണ്ട് കന്യാസ്ത്രീകളുള്‍പ്പടെ കേസിലെ മൂന്ന് പ്രതികളെ നാളെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പീഡനക്കേസില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയെ സഹായിച്ച കൊട്ടിയൂര്‍ സ്വദേശിനിയായ സ്ത്രീയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.


Also Read:ഒരിറ്റ് വെള്ളത്തിനായ് കേണ് സ്വന്തം വോട്ടര്‍മാര്‍ ; അത്യാഡംബരത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ വിവാഹം, വീഡിയോ കാണാം


വൈദികനെ സഹായിക്കാനായി കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. 16 കാരി പെണ്‍കുട്ടി പ്രസവിച്ച സംഭവം അജ്ഞാത ഫോണ്‍ കോളിലൂടെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയറിയുന്നത്.

കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കവെയായിരുന്നു പ്രതിയായ ഫാദര്‍ റോബിനെ തൃശ്ശൂര്‍ പുതുക്കാടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Advertisement