Categories

യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

airindia

 എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്കു പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

യു.എ.ഇ: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പുതിയ ഏഴു വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്കു പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

സെപ്റ്റംബര്‍ 26 മുതലാണ് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ്. ഇതോടെ ഇന്‍ഡിഗോയ്ക്ക് ദുബായ്  കൊച്ചി സെക്ടറില്‍ ദിവസേന രണ്ടു വിമാന സര്‍വീസാകും.

വൈകിട്ട് 7.20ന് ദുബായില്‍നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിക്ക് കൊച്ചിയിലെത്തും. തിരിച്ച് 1.50നാണ് ദുബായിലേക്കുള്ള മടക്കയാത്ര.

Tagged with: