ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതികേസിലെ പ്രതിയായ കരീം മൊറാനിയുടെ ജാമ്യം ദല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് മൊറാനിയെ തീഹാര്‍ ജയിലിലേക്കയച്ചു.

ജാമ്യം നിഷേധിച്ചിരിക്കുന്നെന്നും മോറാനിയെ കസ്റ്റഡിയിലെടുക്കാനും സ്‌പെഷ്യല്‍ സി.ബി.ഐ. ജഡ്ജായ ഒ.പി.സയ്‌നി ഉത്തരവു പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞു. സിനിയുഗ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് മൊറാനി.

മൊറാനിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന നിരീക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു.

200 കോടി രൂപ ഡി.എം.കെ നിയന്ത്രണത്തിലുള്ള കലൈഞ്ജര്‍ ടി.വി.യ്ക്ക് ക്രമവിരുദ്ധമായി നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നാണ് മൊറാനിയുടെ പേരിലുള്ള കേസ്.