പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി പള്ളത്ത് ഹൗസില്‍ അനീഷ്(24)നെയാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


Also readകൂവൈത്തില്‍ ക്രൂര പീഡനത്തിനിരയായ മലയളി വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് ഇമെയില്‍ 


വാലന്റൈന്‍സ് ഡേ ദിനത്തില്‍ സുഹൃത്തിനോടൊപ്പം അഴീക്കല്‍ ബീച്ച് കാണാനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നു ഉച്ച
യോടെയാണ് വിടിനു സമീപത്തായി തൂങ്ങി മരിച്ച നിലയില്‍ അനീഷിന്റെ ശരീരം കണ്ടെത്തുന്നത്.


Dont miss ജോസേട്ടാ എല്ലാവരും തുല്ല്യരാണെന്ന ബോധമല്ലേ റിയല്‍ കംപാഷന്‍ ?; റോഡിലെ ബ്ലോക്കില്‍ ക്യൂ ലംഘിച്ച കോഴിക്കോട് കലക്ടറോട് മാധ്യമപ്രവര്‍ത്തകന്‍


കൊല്ലത്തുണ്ടായ ആക്രമത്തിന് ശേഷം അനീഷ് ആരോടും സംസാരിക്കാറില്ലായിരുന്നെന്നും വീടിനു പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും അനീഷിന്റെ സുഹൃത്തുക്കള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. മരണത്തിനു പിന്നില്‍ സദാചാര അക്രമണത്തിനിരയായ വിഷമം തന്നെയാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഫെബ്രുവരി പതിനാലിനുണ്ടായ സദാചാര അക്രമണത്തില്‍ ഓച്ചിറ സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജു, അഭിലാഷ്, ജിനേഷ് എന്നിവരെയാണ് യുവതീ-യുവാക്കളെ ദ്രോഹോപദ്രവം ഏല്‍പ്പിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നത്.