എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ സദാചാര പോലീസ് ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചു
എഡിറ്റര്‍
Tuesday 5th June 2012 9:00am

കണ്ണൂര്‍ : വീണ്ടും സദാചാര പോലീസ് ആക്രമണം. ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ കമ്പില്‍ ടൗണിലായിരുന്നു സംഭവം. കമ്പില്‍ ടൗണില്‍ വെച്ച് ഒഞ്ചിയം സ്വദേശി നൗഷാദിനെയെയും ഭാര്യ കട്ടക്കില്‍ സ്വദേശി അഫ്‌സത്തിനെയും സദാചാര പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഗര്‍ഭിണിയായ അഫ്‌സത്തിനെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴായിരുന്നു ആക്രമണം.

അഫ്‌സത്തിനെ വെയിറ്റിംഗ് ഷെഡ്ഡില്‍ നിര്‍ത്തിയ ശേഷം അടുത്തുള്ള എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ പോയതായിരുന്നു നൗഷാദ്. എടിഎമ്മില്‍ പണമില്ലാത്തതിനാല്‍ അഫ്‌സത്തിനെ ഫോണ്‍ ചെയ്ത് വരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

നൗഷാദ് ഫോണ്‍ ചെയ്യുന്നതും, തൊട്ടപ്പുറത്തുള്ള അഫ്‌സത്ത് ഫോണ്‍ അറ്റന്റ് ചെയ്യുന്നതും നിരീക്ഷിച്ചുകൊണ്ടിരുന്ന നാല്‍വര്‍ സംഘം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. സംഘം അഫ്‌സത്തിന്റെ ഫോണ്‍ പരിശോധിക്കാന്‍ ശ്രമിച്ചത് നൗഷാദ് തടഞ്ഞതോടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ അഫ്‌സത്തിനെയും സംഘം ആക്രമിച്ചു.

കണ്ടാല്‍ മുസ്‌ലീമാണെന്ന് പറയില്ലെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ചോദ്യം ചെയ്യല്‍. നാട്ടുകാര്‍ ഓടിക്കൂടിയതിനെതുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

നൗഷാദും അഫ്‌സത്തും നല്‍കിയ പരാതിയെ തുടര്‍ന്ന് മയ്യില്‍ പോലീസ് മാനഭംഗശ്രമത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

Advertisement