കോഴിക്കോട്: സദാചാര പോലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ദളിത് യുവാവ് ആത്മഹത്യ ചെയ്തു. കൊയിലാണ്ടിയില്‍ ജീപ്പ് ഡ്രൈവറായ പന്തലായനി കാട്ടുവയല്‍ സ്വദേശി ബാബു എന്ന പ്രമേനാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. അവിഹിത ബന്ധം ആരോപിച്ച് കൊയിലാണ്ടി കുറവങ്ങാട് സെന്‍ട്രലില്‍ വെച്ച് ഇയാളെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. കള്ളനെന്നാരോപിച്ച് കൈകള്‍ പിറകില്‍ കെട്ടിയാണ് മര്‍ദ്ദിച്ചത്. 20 ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

Subscribe Us:

ബാബുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ക്ക് ലഭിച്ചു. കൈ കൊണ്ടും കല്ലു കൊണ്ടും ബാബുവിനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബാബുവിന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവമുണ്ടായത്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട ബാബു.

കോഴിക്കോട് നടക്കുന്ന രണ്ടാമത്തെ സദാചാര പോലീസ് സംഭവമാണ് കൊയിലാണ്ടിയിലേത്. കഴിഞ്ഞ നവംബറില്‍ കൊടിയത്തൂരില്‍ ഷാഹിദ് ബാവ എന്ന യുവാവ് സദാചാര പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

Malayalam news

Kerala news in English