എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 യില്‍ ട്രപ്പില്‍ സെഞ്ച്വറിയടിച്ച് ലോകത്തെ ഞെട്ടിച്ച താരത്തെ റാഞ്ചാന്‍ ഐ.പി.എല്‍ ടീം
എഡിറ്റര്‍
Wednesday 8th February 2017 7:16pm

1
ന്യൂദല്‍ഹി: ട്വന്റി-20 യുടെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ലോകക്രിക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്ന ദല്‍ഹിക്കാരന്‍ മോഹിത് അഹ്ലാവട്ട് കഴിഞ്ഞ ദിവസം. ദല്‍ഹിയെ പ്രാദേശിക ടൂര്‍ണ്ണമെന്റായ ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗിലായിരുന്നു മോഹിത് 72 പന്തില്‍ നിന്നും 302 അടിച്ചെടുത്തത്.


Also Read: ക്യാമ്പസുകളെ ചുവപ്പണിയിക്കാന്‍ മെക്‌സിക്കന്‍ അപാരത ; ട്രെയിലര്‍ കാണാം


ഒറ്റ ദിവസം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായി മാറിയ താരത്തിനെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഐ.പി.എല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും മോഹിതിന് വിളി വന്നിരിക്കുകയാണ്.

ട്രയല്‍സില്‍ തന്റെ കഴിവ് തെളിയിക്കാന്‍ മോഹിത്തിന് സാധിച്ചാല്‍ പിന്നെ ലഭിക്കുക ഐ.പി.എല്‍ കളിക്കുക എന്ന സുവര്‍ണാവസരമാണ്. മുന്‍ ഇന്ത്യന്‍ താരവും ടീമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരിലൊരാളുമായ സുനില്‍ വത്സനാണ് മോഹിതിനെ ട്രയല്‍സിന് വിളിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മോഹിത് മികച്ച ഭാവിയുള്ള താരമാണെന്നാണ് കോച്ച് സഞ്ജയ് ഭരത്വാജ് വിലയിരുത്തുന്നത്. ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റേയും കോച്ചായിരുന്നു ഇദ്ദേഹം.

2

ദല്‍ഹി ലളിതാ പാര്‍ക്കില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രെണ്ട്‌സ് ഇലവന് എതിരെ മാവി ഇലവന് വേണ്ടിയിറങ്ങിയാണ് മോഹിത് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെടിക്കെട്ട് താരങ്ങളായ ക്രിസ് ഗെയിലേനും ബ്രണ്ടന്‍ മക്കല്ലത്തേയുമെല്ലാം ഏറെ പിന്നിലാക്കുന്നതായിരുന്നു മോഹിതിന്റെ ഇന്നിംഗ്‌സ്. വെറും 72 പന്തില്‍ നിന്നുമാണ് താരം 300 കടന്നത്. അതിലാകട്ടെ 39 സിക്‌സും 14 ഫോറും ഉള്‍പ്പെടും. 18 ആം ഓവറില്‍ 250 എത്തിനില്‍ക്കുകയായിരുന്ന മോഹിത് വെറും രണ്ട് ഓവറിനുള്ളില്‍ 50 റണ്‍സ് നേടി ട്രിപ്പിള്‍ തികയ്ക്കുകയായിരുന്നു. അവസാന ഓവറിലെ തുടര്‍ച്ചയായ അഞ്ച് പന്തും സിക്‌സര്‍ പായിച്ചാണ് മോഹിത് കളം വിട്ടത്.

Advertisement