Categories

മൂന്നാര്‍ ദൗത്യം അട്ടിമറിച്ചതു വി.എസ്: പി.സി. ജോര്‍ജ്

pc-joergeകോട്ടയം: മൂന്നാര്‍ ദൗത്യം അട്ടിമറിച്ചത് വി.എസ്.അച്യുതാനന്ദനാണെന്ന് കേരള-കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ്. സിപിഎം ഭൂമി കൈയേറി മൂന്നാറില്‍ പണിത പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ പാര്‍ട്ടി ഓഫീസ് സംരക്ഷിക്കുന്നതിനാണ് ഈ നാണംകെട്ട നടപടിക്കു വിഎസ് കൂട്ടുനിന്നതെന്ന് അദ്ദേഹം പറഞ്ഞു.

വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ മാത്രമാണു സുരേഷ്‌കുമാറിനെ നിയോഗിച്ചതെന്ന് വി.എസ് പതേരസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വി.എസിന്റെ ഈ പ്രസ്താവന മുഖ്യമന്ത്രി കസേര പോലെ പ്രതിപക്ഷനേതാവിന്റെ സ്ഥാനവും സംരക്ഷിക്കാനുള്ള വഴങ്ങലുകളുടെ ഭാഗമായി മാത്രമേ കാണാനാകൂ. സുരേഷ്‌കുമാറിനെ തിരിച്ചുവിളിച്ചതു തികഞ്ഞ സ്വജനപക്ഷപാത നടപടിയാണ്. ഇതു നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും പദവി ദുരുപയോഗിക്കലുമാണെന്നാണ് വിഎസ് നടത്തിയ പ്രസ്താവനയില്‍നിന്നു മനസിലാകുന്നത്- പി.സി. ജോര്‍ജ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.