എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണം
എഡിറ്റര്‍
Monday 13th March 2017 12:47pm

തിരുവനന്തപുരം: പരിസ്ഥിതി നിയമം ലംഘിച്ച മൂന്നാറിലെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതിയുടെ നിര്‍ദേശം.

പ്രത്യേക പരിസ്ഥിതി വികസന അതോറിറ്റി 6 മാസത്തിനകം രൂപീകരിക്കണമെന്നും നിയമസഭാ ഉപസമിതി നിര്‍ദേശിച്ചു.

അതോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിടനിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കണം. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പട്ടയങ്ങള്‍ റദ്ദ് ചെയ്യണം. അനുവദനീയമല്ലാത്ത വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നും നിയമസഭാ ഉപസമിതി വ്യക്തമാക്കി.

മൂന്നാറിന് ബാധകമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശ രേഖയുണ്ടാക്കണം. റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.


Dont Miss പ്രിയ സുഹൃത്തുക്കളേ…നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളോട് സന്തോഷ് പണ്ഡിറ്റ് 


മൂന്നാറിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ നിയോഗിച്ച സമിതി ഇന്ന് നിയമസഭയില്‍ വെച്ച ഒന്നാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മുല്ലക്കര രത്നാകരനാണ് നിയമസഭാ ഉപസമിതിയുടെ അധ്യക്ഷന്‍.

 

Advertisement