തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് മൂന്നാറില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാര്‍ സ്വദേശി മനോജിനെയാണ് മൂന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടില്‍ മാവോയിസ്റ്റ് ബന്ധമുള്ള ചിലയാളുകള്‍ എത്തിയതായി ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് മനോജിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.


Also read കളം നിറഞ്ഞ് ഇന്ത്യ; മനം നിറഞ്ഞ് ബംഗ്ലാ കടുവകള്‍; ബംഗ്ലാദേശ് വിപ്ലവത്തിന് കടിഞ്ഞാണിട്ട് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

നിലവില്‍ കേസുകള്‍ ഒന്നും തന്നെയില്ലാത്ത മനോജിനെ കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുകയാണെന്നും നാളെ സബ് കളക്ടറിനു മുന്നില്‍ ഹാജരാക്കുമെന്നുമാണ് മൂന്നാര്‍ എസ്.ഐ പറയുന്നതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

ജനകീയ സമരങ്ങളെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന രീതിയാണ് മനോജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.