തിരുവനന്തപുരം: മൂന്നാര്‍ ടൗണ്‍ഷിപ്പിന് സ്ഥലം ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ചില നിര്‍ണായക ഭേദഗതികൊണ്ടുവരാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് സുപ്രധാന തീരൂമാനമെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം പഞ്ചായത്തുകള്‍ക്ക് ബാധകമാക്കണമെന്ന നിയമം പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത മണല്‍കടത്ത് സംബന്ധിച്ച് അതത് കടവുകളില്‍വെച്ചുതന്നെ നടപടിയെടുക്കണമെന്നും കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും ഇടതുമുന്നണി യോഗം ആവശ്യപ്പെട്ടു.