വാഷിങ്ടണ്‍: ലോകപ്രശസ്ത ഹോളിവുഡ് ഗായകന്‍ ആന്‍ഡി വില്യംസ് (84) അന്തരിച്ചു. ഒരു വര്‍ഷമായി അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Ads By Google

അറുപതുകളിലും എഴുപതുകളിലും ഹരം പകരുന്ന ഗാനങ്ങളാലപിച്ച് ആരാധകരുടെ ഹൃദയം കവര്‍ന്ന വ്യക്തിയായിരുന്നു വില്യംസ്. വ്യത്യസ്തമാര്‍ന്ന ശബ്ദവും ആലാപനമാധുര്യവും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയിരുന്നു.

ലോകപ്രശസ്ത സിനിമയായ ലൗവ് സ്‌റ്റോറിയിലെ തീംമ്യൂസിക്, ബ്രേക്ക്ബാസ്റ്റ് അറ്റ് ടിഫാനിസ് എന്ന ചിത്രത്തിലെ മൂണ്‍ റിവര്‍ എന്ന ഗാനം ദി മോസ്റ്റ് വണ്ടര്‍ഫുള്‍ ടൈം ഓഫ് ദി ഇയര്‍ എന്ന ക്രിസ്മസ് ഗാനം, ഹെവന്‍ ഹെല്‍പ് അസ് ഓള്‍, തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളില്‍ ഇടംപിടിച്ചവായിരുന്നു.

എല്‍വിസ് പ്രസ്‌ലി അരങ്ങുതകര്‍ക്കുന്ന കാലത്തുതന്നെ തന്റെ ലളിതമായ ആലാപന ശൈലിയിലൂടെ വില്യംസ് ശ്രദ്ധേയനായിരുന്നു. ഗ്രാമി, ഓസ്‌കര്‍ പുരസ്‌കാരങ്ങളുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.