റിയോഡി ജനീറോ: ചന്ദ്രനില്‍ പ്രതീക്ഷിച്ചത്രയും ജലം ഉണ്ടായേക്കില്ലെന്ന് സൂചന. ചന്ദ്രന്റെ ഉപരിതലത്തില്‍ ആവശ്യത്തിന് ജലം ലഭ്യമായേക്കുമെന്ന് ചില ചാന്ദ്രപര്യവേഷണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മെക്‌സിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രഞ്ജര്‍ നടത്തിയ പരീക്ഷണത്തിലാണ് ചന്ദ്രനിലെ ജലത്തിന്റെ അളവിനെക്കുറിച്ച് സംശയം ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.

4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചന്ദ്രനില്‍ രൂപപ്പെട്ട പാറകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ജലത്തിന്റെ അളവിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായത്. ചന്ദ്രനിലെ പാറക്കെട്ടുകളില്‍ കൂടുതല്‍ ക്ലോറിന്‍ ഐസോടോപ്പുകള്‍ കണ്ടെത്തിയതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയിലുള്ളതിനേക്കാള്‍ 25 ശതമാനം കൂടൂതല്‍ ക്ലോറിന്‍ ഐസോടോപ്പുകള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പാറക്കെട്ടുകളുടെ ഉപരിതലതലത്തില്‍ കൂടുതല്‍ ഹൈഡ്രജന്‍ കണികകള്‍ കണ്ടെത്തിയില്ലെങ്കില്‍ ചന്ദ്രനില്‍ പ്രതീക്ഷിച്ചത്രയും ജലം ഉണ്ടായേക്കില്ല എന്ന വസ്തുതയിലാകും ശാസ്ത്രലോകം എത്തിച്ചേരുക.