Administrator
Administrator
മൂലമറ്റം ദുരന്തം: ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല
Administrator
Thursday 7th July 2011 11:35am

moolamattomതിരുവനന്തപുരം: മൂലമറ്റം പവര്‍ഹൗസ് ദുരന്തത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കെ.എസ്.ഇബി അന്വേഷണ സമിതി. ജീവനക്കാരുടെ അവസരോചിതമായ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ ആഴം കുറച്ചത്. അഞ്ചാം നമ്പര്‍ ജനറേറ്ററിലെ കപ്പാസിറ്റര്‍ പ്രവര്‍ത്തനരഹിതമായത് ദുരന്തത്തിന് കാരണമായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഓയിലിന്റെ സാന്നിധ്യമുള്ളതിനാല്‍ കപ്പാസിറ്ററില്‍ പെട്ടന്ന് തീപിടിക്കുകയായിരുന്നു. തീപിടുത്തത്തില്‍ പാനല്‍ബോര്‍ഡിന്റെ ഒരു ഭാഗം ഇളകിമാറുകയും ഇവിടെയുള്ളവര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഭൂഗര്‍ഭ നിലയത്തിലെ പൊട്ടിത്തെറിച്ച ജനറേറ്റര്‍ അഴിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

Advertisement