എഡിറ്റര്‍
എഡിറ്റര്‍
മൂലമറ്റം: പൊട്ടിത്തെറിക്ക് കാരണം കാലപ്പഴക്കവും ഇടിമിന്നലും
എഡിറ്റര്‍
Monday 11th November 2013 1:03pm

moolamattam

തൊടുപുഴ:  മൂലമറ്റം പവര്‍ഹൗസിലെ   പൊട്ടിത്തെറിക്ക് കാരണം കാലപ്പഴക്കവും ഇടിമിന്നലുമെന്ന്   കെ.എസ്.ഇ.ബി വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.

പവര്‍ഹൗസില്‍ 10 ദിവസത്തിനുള്ളില്‍ രണ്ട് തവണയുണ്ടായ പൊട്ടിത്തെറിക്ക് പിന്നില്‍ അട്ടിമറിസാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.

പവര്‍ബ്രേക്കറിനു തീപിടിച്ചത് കാലപ്പഴക്കം മൂലമാണെന്നാണ് കണ്ടെത്തല്‍. സര്‍ക്യൂട്ട്് ബ്രേക്കര്‍ കത്തിയത് ഇടിമിന്നല്‍ കാരണമാണ്. പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ പൊട്ടിത്തെറിക്ക് കാരണവും ഇടിമിന്നല്‍ തന്നെയെന്ന് സംഘം വിലയിരുത്തുന്നു.

സ്വിച്ച്‌യാര്‍ഡും   പവര്‍ഹൗസും കെഎസ്ഇബി വിദഗ്ധ സംഘം പരിശോധിച്ചു. ഡിസംബര്‍ 31ന് മുന്‍പ് പവര്‍ബ്രേക്കര്‍ മാറ്റണമെന്നും സംഘം നിര്‍ദേശിച്ചു.

കഴിഞ്ഞ മൂന്നാം തിയ്യതിയും ഏഴാം തിയ്യതിയുമാണ് മൂലമറ്റത്തെ പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായത്. നിലയത്തിന്റെ സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്.

പൊട്ടിത്തെറിയെതുടര്‍ന്ന് പവ്വര്‍ ഹൗസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

മൂന്നാം തിയതിയുണ്ടായ അപകടത്തില്‍ രണ്ട് വനിതാ എഞ്ചിനീയര്‍മാര്‍ക്ക് പൊള്ളലേറ്റിരുന്നു. സംഭവത്തെതുടര്‍ന്ന മൂലമറ്റത്തെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു.

Advertisement