എഡിറ്റര്‍
എഡിറ്റര്‍
മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറി: വിജിലന്‍സ് അന്വേഷണമെന്ന് ആര്യാടന്‍
എഡിറ്റര്‍
Friday 8th November 2013 11:09pm

moolamattam

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്.

സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സാദ്ധ്യതയും തീവ്രവാദികള്‍ക്ക് പങ്കുണ്ടെയെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മൂലമറ്റം പവര്‍ഹൗസില്‍ അടിക്കടിയുണ്ടാവുന്ന പൊട്ടിത്തെറിയുടെ പാശ്ചാത്തലത്തിലാണ് മന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം.

കഴിഞ്ഞ ദിവസവും മൂലമറ്റത്തെ പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. നിലയത്തിന്റെ സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടാവുന്നത്. പവര്‍ ഹൗസിലെ പഴയ യന്ത്രങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ  അയക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement