ലണ്ടന്‍: യു.കെയിലെ 12 ബാങ്കുകളെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് തരംതാഴ്ത്തി. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്‍ഡ് (ആര്‍.ബി.എസ്), ലോയ്ഡ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകളെയാണ് താഴ്ത്തിയത്. വായ്പാ പ്രതിസന്ധിയെ തുടര്‍ന്നാണ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയത്.

ആര്‍.ബി.എസ്സിന്റെ റേറ്റിംഗ് AA3യില്‍ നിന്ന് A2വിലേക്കും ലോയ്ഡ്‌സിന്റേത് AA3യില്‍ നിന്ന് A1ലേക്കുമാണ് കുറച്ചത്. സാന്റാന്‍ഡര്‍ യു.കെ, കോ ഓപ്പറേറ്റീവ് ബാങ്ക്, നാഷണ്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി എന്നിവയുടെ റേറ്റിംഗും കുറച്ചിട്ടുണ്ട്.

Subscribe Us:

ബാര്‍ക്ലേയ്‌സ്, എച്ച്.എസ്.ബി.സി എന്നിവയുടെ റേറ്റിംഗ് മൂഡീസ് തരംതാഴ്ത്തിയിട്ടില്ല. ആര്‍.ബി.എസ്, ലോയ്ഡ്‌സ് എന്നിവയോടൊപ്പമുള്ള ഏറ്റവും വലിയ ബ്രിട്ടീഷ് ബാങ്കുകളാണ് ഇവ.