ബെര്‍ലിന്‍: ഒരുകാലത്ത് ഭീകരതയുടെ മുഖമായിരുന്നു ജര്‍മ്മനിയുടേത്. ഹിറ്റലര്‍ ചെയ്ത കൂട്ടക്കൊലകളും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും എല്ലാം ജര്‍മ്മന്‍ മണ്ണിന് ഹിറ്റലറെ കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് ജര്‍മ്മനിയുടെ വക സ്മാരകം തീരാകളങ്കമായി. എന്നോ ചെയ്ത പാപങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളാണ്് ജര്‍മ്മനിയുടേതെന്നുതോന്നും. ഹിറ്റലറെ കൊല്ലാന്‍ ശ്രമിച്ച കാര്‍പ്പന്റര്‍ക്ക് സ്മാരകം പണിയാനുള്ള ജര്‍മ്മന്‍ തീരുമാനത്തെ അങ്ങനെ കാണാനേ കഴിയൂ.

അഡോള്‍ഫ് ഹിറ്റലറെ കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജീവന്‍തന്നെ നഷ്ടപ്പെട്ട കാര്‍പ്പന്ററെയാണ് ജര്‍മന്‍ ജനത ആദരിക്കാന്‍ പോകുന്നത്. സംഭവം നടന്ന് 70 വര്‍ഷത്തിനുശേഷമാണിത്. തലസ്ഥാനമായ ബെര്‍ലിനില്‍ സ്റ്റീല്‍കോണ്ട് ജോര്‍ജ് എല്‍സറിന്റെ മുഖം നിര്‍മ്മിക്കാനാണ് തീരുമാനം. മിറ്റില്‍ ജില്ലയുടെ മധ്യത്തിലായി 17 മീറ്റര്‍ നീളത്തിലാണ് പ്രതിമ നിര്‍മിക്കുന്നത്. ജോര്‍ജ് എല്‍സറിനെ ആദരിക്കുന്നതില്‍ അഭിമാനമണെന്നും ഇത് വൈകിയെത്തിയ വിജയമാണെന്നുമാണ് ബെര്‍ലിന്‍ സാംസ്‌കാരിക വകുപ്പ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍ട്ര്യൂ സ്മിത്ത് അഭിപ്രായപ്പെടുന്നത്.

1939ലാണ് എല്‍സര്‍ ഹിറ്റലറെ വധിക്കാന്‍ ശ്രമിച്ചത്. ഒരു തൂണിനുള്ളില്‍ ഒളിപ്പിച്ച ബോംബുമായി നവംബര്‍ 8ന് ഹിറ്റലറുടെ പ്രസംഗ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ മഞ്ഞ് കാരണം ഹിറ്റ്‌ലര്‍ വിമാനം ഒഴിവാക്കി ട്രൈയിനില്‍ വന്നു. എന്നാല്‍ ബോംബ് കൃത്യസമയത്തുതന്നെ പൊട്ടി. അതുകഴിഞ്ഞ് 13മിനിറ്റിനുശേഷമാണ് ഹിറ്റലര്‍ വേദിയിലെത്തിയത്. അന്നു വൈകുന്നേരം തന്നെ എല്‍സറെ അറസ്റ്റ് ചെയ്തു. പിന്നീട് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുവരുകയും 1945 ഏപ്രില്‍ 6ന് കൊല്ലുകയും ചെയ്തു, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിന് തൊട്ട് മുന്‍പ്.

ബെര്‍ലിന്‍ കലാകാരനായ അല്‍റിച്ച് ക്ലാഗ്‌സാണ് സ്മാരകം ഡിസൈന്‍ ചെയ്യുന്നത്. യൂറോപ്പിലെ പ്രശസ്ത മത്സരപരിപാടിയായ മെമ്മോറിയല്‍ ഇന്‍ ബെര്‍ലിന്‍ ഫോര്‍ ദ ഹിറ്റലര്‍ അസാസിനില്‍ ഇയാള്‍ സ്മാരകത്തിന്റെ മാതൃത കാട്ടിയിരുന്നു.
2011 നവംബര്‍ 8ന്, വധശ്രമത്തിന്റെ 72ാം വാര്‍ഷികത്തില്‍ പ്രതിമ അനാഛാദനം ചെയ്യും