എഡിറ്റര്‍
എഡിറ്റര്‍
പ്രേംനസീറിനും ഭരത് ഗോപിക്കും സ്മാരകം പണിയും
എഡിറ്റര്‍
Friday 24th January 2014 12:18pm

prem-nazirതിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടന്‍മാരായ പ്രേംനസീറിനും ഭരത് ഗോപിക്കും സ്മാരകം പണിയുന്നു.

പ്രേം നസീറിനേയും ഭരത്‌ഗോപിയേയും അനുസ്മരിക്കാന്‍ ചിറയന്‍കീഴിലാണ് കലാസാംസ്‌കാരക കേന്ദ്രം നിര്‍മിക്കുക.

ഇതിനായി 20 ലക്ഷം രുപ നീക്കിവച്ചു. തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരകം പണിയും. വൈക്കം സത്യാഗ്രഹ സ്മാരകത്തിന് 20 ലക്ഷം രൂപ വകയിരുത്തി.ടി.കെ. ദിവാകരന്‍ സ്മാരകത്തിന് 5 ലക്ഷം രൂപ അനുവദിച്ചു.

കൊരട്ടിയില്‍ മാനവവിഭവ വികസന കേന്ദ്രം തുടങ്ങും. കടവല്ലൂര്‍ അന്യോന്യത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. സ്വദേശാഭിമാനിയുടെ വീട് ഏറ്റെടുത്ത് സ്മാരകമാക്കുകയും ചെയ്യും.

Advertisement