എഡിറ്റര്‍
എഡിറ്റര്‍
സര്‍ജിക്കല്‍ സ്‌ട്രൈക്ക് കഴിഞ്ഞ മാസങ്ങള്‍ക്കകം നിയന്ത്രണ രേഖയില്‍ ഉണ്ടായത് 55 ഓളം തീവ്രവാദി ക്യാമ്പുകള്‍
എഡിറ്റര്‍
Wednesday 3rd May 2017 1:38pm

ശ്രീനഗര്‍: സര്‍ജിക്കല്‍ സ്ട്രേക്കിന് മാസങ്ങള്‍ക്കകം പാക് അധീന കശ്മീരിലുണ്ടായത് 55 ഓളം പാകിസ്ഥാന്‍ തീവ്രവാദി പരിശീലന ക്യാമ്പുകളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഏജന്‍സികള്‍ തിരിച്ചറിയാതിരിക്കാന്‍ പുതിയ സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്തംബറില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രേക്കില്‍ പാക് അധീന കാശ്മീരിലെ ഒട്ടേറെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അവിടങ്ങളില്‍ 55ലേറെ തീവ്രവാദി ക്യാമ്പുകള്‍ രൂപപ്പെട്ടിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Don’t Miss: ബാങ്കുവിളി ഉച്ചഭാഷണിയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി


ഈ തീവ്രവാദി ക്യാമ്പുകളില്‍ നിന്നും പരിശീലനം ലഭിച്ച തീവ്രവാദികളെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി ജമ്മു കശ്മീരിലേക്കു തള്ളിവിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ക്യാമ്പുകളില്‍ നിന്നും ഡസന്‍ കണക്കിന് തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കാന്‍ തീവ്രവാദി സംഘടനകള്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement