ന്യൂയോര്‍ക്ക്: സൂര്യനേക്കാള്‍ പ്രകാശിതമായ ഭീമന്‍ നക്ഷത്രത്തെ ശാസ്ത്രഞ്ജര്‍ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ നക്ഷത്രം r136a1 ചിലിയിലെ ജ്യോതിശാസ്ത്രഞ്ജരാണ് കണ്ടെത്തിയിരിക്കുന്നത്.

സൂര്യനേക്കാള്‍ 320 മടങ്ങ്പിണ്ഡമുള്ളതാണ് പുതിയ നക്ഷത്രം. ബ്രിട്ടന്‍, മലേഷ്യ, ജര്‍മനി എന്നിവിടങ്ങളിലെ ജ്യോതിശാസ്ത്രഞ്ജരുടെ സംഘമാണ് പുതിയ നക്ഷത്രത്തെ കണ്ടെത്തിയിട്ടുള്ളത്. പുതിയ നക്ഷത്രത്തിന്റെ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ മാരകമായിരിക്കുമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഇത്തരം നക്ഷത്രങ്ങള്‍ രൂപീകൃതമാകുമ്പോള്‍ വന്‍ ഭാരമുള്ളവയായിരിക്കും. പിന്നീട് ഇതിന്റെ ഭാരം ക്രമാനുഗതമായി കുറയുകയും ചെയ്യും. പുതിയ നക്ഷത്രത്തിന്റെ കണ്ടുപിടുത്തം നക്ഷത്രങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.