വാഷിങ്ടണ്‍: ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തിയേറിയ റോക്കറ്റിന്റെ മാതൃക (മോണ്‍സ്റ്റര്‍ റോക്കറ്റ്) നാസ പുറത്തിറക്കി. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ ഫ്‌ളോറിഡ സെനറ്റര്‍ ബില്‍ നെല്‍സനാണു റോക്കറ്റിന്റെ മാതൃക പുറത്തിറക്കിയത്.

നാസ ഭരണാധികാരി ചാള്‍സ് ബോള്‍ഡണും കോണ്‍ഗ്രസിലെ നിരവധി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ആറ് വര്‍ഷത്തിനുള്ളില്‍ ഫ്‌ളോറിഡയിലെ കെയ്പ്പ് കാനവെറലില്‍ നിന്നും റോക്കറ്റിന്റെ പരീക്ഷണ പറക്കല്‍ നടത്താനാണ് തീരുമാനം.

62.5 ബില്യണ്‍ ഡോളറാണുറോക്കറ്റിന്റെ നിര്‍മാണത്തിനു ചെലവാകുമെന്ന് കണക്കാക്കുന്ന തുക. നാസയുടെ സ്‌പേസ് ഷട്ടിലായ അറ്റ്‌ലാന്റിസ് ഈ വര്‍ഷം ജൂലൈയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.