കൊച്ചി:കൃത്യനിഷ്ഠത പാലിച്ചുകൊണ്ട് സംസ്ഥാനത്ത് കാലവലര്‍ഷമെത്തി. മണ്‍സൂണിനുമുമ്പായി ലഭിക്കേണ്ട മഴയില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും മണ്‍സൂണ്‍ കൃത്യസമയത്തുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി സി.കെ രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ മണ്‍സൂണിന് കൂടുതല്‍ അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ജൂണ്‍ 5 വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷകര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് കുമരക(14 സെന്റിമീറ്റര്‍)ത്താണ്.