തിരുവനന്തപുരം: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളിതാരങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണം നേടിയവര്‍ക്ക് പത്തുലക്ഷം രൂപയും വെള്ളിമെഡല്‍ നേടിയവര്‍ക്ക് 7.5 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്.

വെങ്കലമെഡല്‍ നേടിയവര്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. മെഡല്‍നേടിയ താരങ്ങളുടെ കോച്ചുകള്‍ക്ക് ഒരുലക്ഷം രൂപ നല്‍കും. ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയിട്ടും മലയാളിതാരങ്ങളെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.