കോഴിക്കോട്:മലബാറില്‍ കോടികളുടെ മണിചെയിന്‍ തട്ടിപ്പുനടത്തിയതായി കണ്ടെത്തി. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈക്കൂണ്‍ എന്ന കമ്പനിയാണ് 82 കോടിയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയത്.

കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ആയിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്.

പോലീസിന്റെ ക്രൈം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.