തൃശൂര്‍: മണിച്ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നാനോ എക്‌സല്‍ ചെയര്‍മാനും ഡയറക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

കമ്പനി ചെയര്‍മാന്‍ ഹരീഷ് മദിനേനി, ഡയറക്ടര്‍ പാട്രിക് തോമസ് എന്നിവര്‍ക്കെതിരെയാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്.

ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.