കൊച്ചി:  മണിചെയിന്‍ ഇടപാടിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. ഒരു സ്ത്രീയടക്കം മൂന്ന് പേരാണ് പിടിയിലായത്.

നവധാന്യം ഫാംസ് ആന്റ് പ്ലാന്റേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളും സഹായികളുമാണ് അറസ്റ്റിലായത്. 10,000 രൂപ നിക്ഷേപിച്ചാല്‍ 150ദിവസം കൊണ്ട് 30,000രൂപയുടെ ജൈവസാധനങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നുമായി ഇവര്‍ അന്‍പതുകൊടി രൂപ കൈവശപ്പെടുത്തി. കൂടാതെ നൂറുകൊടിയോളം രൂപ ഇവരില്‍നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.